അനുഭവങ്ങളും അതിൽ നിന്നുണ്ടായ ചിന്തകളും ഞാൻ ഓർമകളാക്കി അടുക്കിയിരിക്കുന്നു..
വർഷങ്ങളായി പുറംലോകവുമായി ബന്ധമില്ലാത്തതിനാൽ ചിലപ്പോൾ അവ ഒരു അന്തർ മുഖത്വം കാണിച്ചു എന്നു വരാം. ചിലപ്പോൾ ചെറിയ സന്തോഷങ്ങളെ പറ്റി ആവശ്യമില്ലാതെ സംസാരിച്ചു എന്നു വരാം. നിശബ്ദത ഇഷ്ടപെടാത്തതിനാൽ കൂവിയാർത്തു എന്നും വരാം.നടക്കാത്ത കാര്യങ്ങൾ പ്ലാൻ ചെയ്തു എന്നും വരാം..
“അതെ… എന്റെ ഓർമ്മകൾ സ്വാതന്ത്ര്യം ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു”.